ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ആര്‍സിബി തുടക്കം ഗംഭീരമാക്കിയെങ്കിലും കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് 97 റണ്‍സിന് നാണംകെട്ട് തോറ്റു. മികച്ച ടീം കരുത്ത് ആര്‍സിബിക്കുണ്ടെങ്കിലും കഴിഞ്ഞ സീസണിലേതുപോലെ തന്നെ മുന്‍നിര തകര്‍ന്നാല്‍ ടീം കൂട്ടത്തകര്‍ച്ച നേരിടുന്ന അവസ്ഥയ്ക്ക് മാറ്റമില്ല. ആര്‍സിബിക്ക് ജയിക്കാന്‍ ഇനിയും മൂന്ന് മാറ്റങ്ങള്‍ അനിവാര്യം. എന്തൊക്കെയാണ് ആ മാറ്റങ്ങളെന്ന് പരിശോധിക്കാം.